ന്യൂദല്‍ഹി: കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റിനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഭട്ടാ, പാര്‍സ്വാല്‍ ഗ്രാമത്തിലെ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അദ്ദേഹം അറസ്റ്റിലായത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. നോയ്ഡ പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ കര്‍ഷകരെ കാണാന്‍ ഇന്ന് രാവിലെ പൈലറ്റ് ജയിലിലേക്ക് പോയിരുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നോയ്ഡയിലെ ബാട്ട, പാര്‍സ്വാല്‍ ഗ്രാമങ്ങളില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കമ്മീഷന്‍ ഫോര്‍ വുമണിന്റെ ചെയര്‍പേഴ്‌സണ്‍ യാസ്മീന്‍ അക്ബര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.