എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡി സാന്നിധ്യം ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്
എഡിറ്റര്‍
Tuesday 14th January 2014 12:37am

sachin-pilot

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ നരേന്ദ്ര മോഡി സാന്നിധ്യം അവഗണിച്ച് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി (ആര്‍.പി.സി.സി) അധ്യക്ഷനായി സ്ഥാനമേറ്റ സച്ചിന്‍ പൈലറ്റ്.

നരേന്ദ്ര മോഡി റാലി സംഘടിപ്പിച്ച പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മോഡിയുടെ പ്രകടനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തെ അംഗീകരിക്കുന്നു. ഞങ്ങള്‍ പരാജയകാരണങ്ങള്‍ വിശകലനം ചെയ്യുകയാണ്. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകണം.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കഴിവുറ്റ പ്രതിപക്ഷമായി തങ്ങള്‍ രാജസ്ഥാനില്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.പി.സി.സി അധ്യക്ഷനായി ചുമതലയേല്‍പിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നന്ദി അറിയിച്ചു.

Advertisement