എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയിലെ സച്ചിന്‍ പവലിയന്‍ ധോണി ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Wednesday 20th November 2013 10:59am

kochi-stadium

കൊച്ചി: കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ സച്ചിന്‍ പവിലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നിര്‍വഹിച്ചു.

നൂറ് കണക്കിന് ആരാധകരും ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.  ജി.സി.ഡി.എയുടെ നേതൃത്വത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് സച്ചിന്‍ പവിലിയന്‍ ഒരുക്കിയിരിക്കുന്നത്.

ഗ്രൗണ്ടിലെത്തിയ ധോണിയെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ ടി.സി മാത്യു സ്വീകരിച്ചു.

പവലിയന്‍ ഉദ്ഘാടനത്തിന് ശേഷം പവലിയനിലെ കാഴ്ചകളും ധോണി കണ്ടു.  ബ്രാഡ്മാന്‍ സച്ചിന്റെ ബാറ്റില്‍ ഒപ്പിടുന്ന രംഗമുള്‍പ്പെടെ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അഞ്ച് മിനിറ്റോളം പവലിയനില്‍ ചെലവഴിച്ച ശേഷമാണ് ധോണി പരിശീലനത്തിനായി പോയത്. വെസ്റ്റിന്‍ഡീസ് ടീം മാനേജരും ധോണിക്ക് ശേഷം പവലിയന്‍ സന്ദര്‍ശിച്ചു.

Advertisement