എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ പവലിയന്‍ നാളെ തുറക്കും
എഡിറ്റര്‍
Tuesday 19th November 2013 11:43am

sachin-0

കൊച്ചി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടുള്ള ആദരസൂചകമായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ സച്ചിന്‍ പവലിയന്‍ നാളെ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ചിനു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് വി.ഐ.പി പവലിയന് സച്ചിന്റെ പേരു നല്കുക.

സച്ചിന്റെ കൈയോപ്പോട് കൂടിയ ജേഴ്‌സിയും ബാറ്റും ആരാധകര്‍ക്കായി പ്രദര്‍ശനത്തിനുണ്ടാകും. ഇതോടൊപ്പം സച്ചിന്റെ സെഞ്ചുറികളുടെ ഓര്‍മയ്ക്കായി 100 പന്തുകളും സ്ഥാപിക്കും.

ചടങ്ങില്‍ ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ പങ്കെടുക്കും. പവലിയനില്‍ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രപ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

Advertisement