മെല്‍ബണ്‍: ആയിരക്കണക്കിന് ആരാധാകരെ സച്ചിന്‍ വീണ്ടും നിരാശരാക്കി. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിക്ക് കാത്തിരുന്നവര്‍ക്ക് ആ മുഹൂര്‍ത്തം കാണാന്‍ ഇന്നും ഭാഗ്യമുണ്ടായില്ല.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 73 റണ്‍സെടുത്ത സച്ചിനെ സിഡില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 98 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത സച്ചിന്‍ മികച്ച ഫോം നിലനിര്‍ത്തിയിരുന്നു. പക്ഷേ ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല.

Subscribe Us:

സച്ചിന്‍ പുറത്താകുമ്പോള്‍ 68 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡായിരുന്നു മറുവശത്ത്.85 പന്തില്‍ നിന്നാണ് ദ്രാവിഡ് 68 റണ്‍സെടുത്തത്. നേരത്തെ 65 റണ്‍സെടുത്തുനില്‍ക്കുമ്പോള്‍ ദ്രാവിഡിനെ സിഡില്‍ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും അമ്പയര്‍ നോബോള്‍ പറയുകയായിരുന്നു. ഇരുവരും ചേര്‍ത്ത് 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സച്ചിന്‍ പുറത്താകുമ്പോള്‍ മൂന്നിന് 214 റണ്‍സ് എന്ന നിലയിലായിലാണ് ഇന്ത്യ.

Malayalam News

Kerala News In English