എഡിറ്റര്‍
എഡിറ്റര്‍
വാങ്കഡെ ടെസ്റ്റ്:’ ദൈവം’ പുറത്ത്
എഡിറ്റര്‍
Friday 15th November 2013 10:44am

sachin-final

മുംബൈ: വാങ്കഡെ ടെസ്റ്റില്‍ മാസറ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. 74 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായിരിക്കുന്നത്. ഡിയോ നരെയ്‌നാണ് സച്ചിന്റെ വിക്കറ്റെടുത്തത്.

118 പന്തില്‍ 12 ഫോറടക്കമാണ് സച്ചിന്‍ 74 റണ്‍സെടുത്തത്. സ്ലിപ്പില്‍ സമ്മിക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്റെ മടക്കം.

ഇന്നലെ 38 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ഇന്നു കളി തുടങ്ങിയപ്പോള്‍ തന്നെ മികച്ച ഫോമിലായിരുന്നു.

ടിനോ ബെസ്റ്റിന്റെ പന്തില്‍ മികച്ച ഒരു സ്‌ട്രെയിറ്റ് ഡ്രൈവിലൂടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും സച്ചിനായി.

91 പന്തില്‍ ഒമ്പത് ഫോറടക്കമാണ് സച്ചിന്‍ അര്‍ദ്ധ ശതകം തികച്ചിരിക്കുന്നത്. സമ്മര്‍ദമേതുമില്ലാതെ തികഞ്ഞ ആത്മ വിശ്വാസത്തോടെയായിരുന്നു സച്ചിന്‍ ബാറ്റ് ചെയ്തത്.

സച്ചിന്റെ അര്‍ദ്ധശതകം ഗ്യാലറികളെ ആവേശത്തേരിലേറ്റിയിരുന്നു. എന്നാല്‍ പുറത്തായ സച്ചിനെ നിറഞ്ഞ കയ്യടിയോടെ തന്നെയാണ് വാങ്കെഡെ സ്‌റ്റേഡിയം വിടപറയല്‍ നല്‍കിയത്.

Advertisement