എഡിറ്റര്‍
എഡിറ്റര്‍
ഭാരതരത്‌നയല്ല, സച്ചിന്‍ വിശ്വരത്‌ന: ഗവാസ്‌കര്‍
എഡിറ്റര്‍
Sunday 17th November 2013 10:28am

sunil-gavasker

ന്യൂദല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരതരത്‌ന മാത്രമല്ല, വിശ്വരത്‌ന കൂടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

കപില്‍ ദേവ് മുതല്‍ രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും വരെയുളള മൂന്ന് തലമുറയോടൊപ്പം ക്രിക്കറ്റ് കളിച്ച അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ അംബാസഡറാണ്.

മികച്ചൊരു മോട്ടിവേഷണല്‍ സ്പീക്കറാകാന്‍ അദ്ദേഹത്തിന് കഴിയും. ഗവാസ്‌കര്‍ പറയുന്നു.

‘ജീവിതത്തില്‍ കുറുക്കുവഴികളൊന്നുമില്ലെന്ന് അച്ഛന്‍ പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്കായി നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഉപദേശമാണിത്.’

ബ്രാന്‍ഡ് ടെണ്ടുല്‍ക്കറിനെ എന്നെന്നും നഷ്ടബോധത്തോടെ ഓര്‍മ്മിക്കുമെന്ന് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന വി.വി.എസ് ലക്ഷ്മണ്‍ പറഞ്ഞു.

‘വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ ആളുകള്‍ ആഗ്രഹിച്ചിരുന്നു. ഓരോ മത്സരത്തിലും അദ്ദേഹം പുറത്താവുമ്പോള്‍ ഒട്ടേറെ കാണികള്‍ സ്‌റ്റേഡിയം വിട്ട് പോയിരുന്നു.’ അദ്ദേഹം അനുസ്മരിച്ചു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയില്‍ തന്നെയാണെന്നതില്‍ അദ്ദേഹം സന്തോഷവാനായിരിക്കും. വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ മികച്ച കളിക്കാരാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇവര്‍ മുമ്പോട്ട് നയിക്കുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷിക്കാം.’ വി.വി.എസ് ലക്ഷ്മണ്‍ പറഞ്ഞു.

അടുത്ത ഒരു വര്‍ഷമായിരിക്കും ഇന്ത്യന്‍ താരങ്ങളുടെ കഴിവളക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

Advertisement