എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ഫാസ്റ്റ് ബൗളേഴ്‌സിന് യോജിച്ച ബാറ്റ്‌സ്മാന്‍: ദ്രാവിഡ്
എഡിറ്റര്‍
Saturday 15th March 2014 5:11pm

dravid580

ഫാസ്റ്റ് ബൗളേഴ്‌സിന് പറ്റിയ ബാറ്റ്‌സ്മാനായിരുന്നു സച്ചിനെന്ന് മുന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഫാസ്റ്റ് ബൗളേഴ്‌സിനെ നേരിടാന്‍ സച്ചിന്‍ തന്നെ വേണമായിരുന്നുവെന്നും ദ്രാവിഡ്.

സുനില്‍ ഗവാസ്‌കറിനെയും ജി.ആര്‍ വിശ്വനാഥിനെയും പോലെയുള്ളവര്‍ അക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സച്ചിന്‍ കൊണ്ടു വന്നത് മറ്റൊരു സ്റ്റൈലായിരുന്നു.

മിന്നല്‍ വേഗതയില്‍ വരുന്ന ഒരോ ബോളും സച്ചിന്‍ എടുക്കുക ഓരോ രീതിയിലാണ്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. സച്ചിനെ പോലെ അത്തരത്തില്‍ വേറിട്ട ബാറ്റിങ് മറ്റേതെങ്കിലും ഇന്ത്യന്‍ താരത്തിന്റെ കയ്യിലുണ്ടായിരുന്നുവെന്ന് തോന്നുന്നില്ല.

ഒരു പക്ഷേ സെവാഗിനുള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് പ്രചോദനമായതും അതു തന്നെയായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം പ്രചോദനം നല്‍കുക മാത്രമല്ല. കഠിനാദ്ധ്വാനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതു കൂടിയാണ്.

ഒരിക്കല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവിയുടെ ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിന് രാഹുല്‍ ദ്രാവിഡ് എന്നദ്ദേഹം മറുപടി നല്‍കിയത് വായിച്ചു. അന്ന് ഒരുപാട് സന്തോഷം തോന്നി.- ദ്രാവിഡ് പറഞ്ഞു.

Advertisement