എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ക്രിക്കറ്റിന്റെ മറഡോണ: ഗാംഗുലി
എഡിറ്റര്‍
Sunday 17th November 2013 4:11pm

ganguly1

ന്യൂദല്‍ഹി: ഇതിഹാസ കരിയര്‍ അവസാനിപ്പിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിലെ മറഡോണയാണെന്ന് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി.

യഥാര്‍ത്ഥത്തില്‍ സച്ചിന്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്റെ അഭിമാനമാണെന്നും ഗാംഗുലി പറഞ്ഞു.

സച്ചിനെ മറഡോണയോടുമാത്രമേ താരതമ്യപ്പെടുത്താന്‍ കഴിയൂ. ഇരുവരും അവരവരുടെ മേഖലകളില്‍ ജീനിയസുകളാണെന്ന് ഗാംഗുലി പറഞ്ഞു.

സച്ചിന്‍ ഒരിക്കലും കമന്ററി റൂമിലേക്ക് വരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

സച്ചിന്‍ ക്രിക്കറ്റിന് വേണ്ടി ജനിച്ച വ്യക്തിയാണ്. ഇന്ത്യന്‍ ടീം നിലവിലെ അവസ്ഥയില്‍ എത്താനുള്ള കാരണവും സച്ചിന്‍ മാത്രമാണ്
സച്ചിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെഅഭിമാനിക്കുന്നെന്നും ഗാംഗുലി പറഞ്ഞു.

Advertisement