എഡിറ്റര്‍
എഡിറ്റര്‍
‘ദൈവത്തിന്റെ പാചകക്കാരനാര്?’; തന്റെ വീട്ടിലെ പുതിയ പാചകക്കാരനെ പരിചയപ്പെടുത്തി സച്ചിന്‍
എഡിറ്റര്‍
Sunday 2nd July 2017 7:17pm

മുംബൈ: ക്രിക്കറ്റിലെ ദൈവം മൈതാനത്തു നിന്നും വിടവാങ്ങിയിട്ട് നാളുകള്‍ ആയി. കളത്തിനു പുറത്തെ ജീവിതം ആസ്വദിക്കുകയാണ് സച്ചിനെന്ന താരം. തന്റെ ജീവിതത്തില്‍ സച്ചിന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നത് തന്റെ കുടുംബത്തെ തന്നെയായിരിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവചരിത്രം പറയുന്ന സിനിമ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് കണ്ടവര്‍ക്ക് അത് മനസിലാകും.

മക്കളായ അര്‍ജുനും സാറയും അച്ഛനോടൊപ്പം കളിക്കുന്നതും അടി കൂടുന്നതും അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണെന്ന് ചിത്രം കാണിച്ചു തന്നു. ഒരുപക്ഷെ സച്ചിനെന്ന ക്രിക്കറ്ററെ മാത്രം കണ്ടു പരിചയച്ചവര്‍ക്ക് അദ്ഭുതം തന്നെയാകും ആ ചിത്രങ്ങള്‍.

ത്‌ന്റെ സ്വകാര്യ ജീവിതത്തിലെ ഒരു മനോഹര നിമിഷം സച്ചിനി്േപ്പാള്‍ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ്. ഒരു പാത്രത്തില്‍ ബ്രേക്ക്ഫാസ്റ്റുമായി കിടക്കയില്‍ ഇരിക്കുന്ന സെല്‍ഫി പങ്കുവെച്ച് അതിനോടൊപ്പം സച്ചിന്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ”എന്റെ മകന്‍ അര്‍ജുനുണ്ടാക്കിയ ബ്രേക്ക്ഫാസ്റ്റാണിത്. ഞാന്‍ കഴിച്ചതില്‍ വെച്ച് ഏറ്റവും രുചിയുള്ള ബ്രേക്ക്ഫാസ്റ്റ്”


Also Read: ‘അശ്വിന് താക്കീത്, കോഹ്‌ലിയ്ക്ക് മുന്നറിയിപ്പ്, കുല്‍ദീപിന് ഉപദേശം’; വിക്കറ്റിന് പിന്നില്‍ ഇന്ത്യയുടെ ‘റിയല്‍ ക്യാപ്റ്റനായി’ എം.എസ് ധോണി


ഇതിന് താഴെ ആരാധകരുടെ രസകരമായ കമന്റെകളുമുണ്ട്. അത് കഴിക്കേണ്ടെന്നും കഴിച്ചാല്‍ വയറിളക്കം പിടിക്കുമെന്നുമാണ് ഒരു കമെന്റ്. പോകാന്‍ ടോയ്ലറ്റില്ലെന്നും ആ ആരാധകന്‍ തമാശയായി പറയുന്നുണ്ട്. മറ്റു ചിലര്‍ അര്‍ജുന്റെ പാചകത്തെ അഭിനന്ദിച്ചിട്ടുണ്ട്.

Advertisement