എഡിറ്റര്‍
എഡിറ്റര്‍
രഞ്ജി ഫൈനലിന് ഇന്ന്‌ തുടക്കം: സച്ചിനെ കാണാനായി ആരാധകര്‍
എഡിറ്റര്‍
Friday 25th January 2013 3:10pm

മുംബൈ: ഏകദിന മത്സരത്തില്‍ നിന്നും വിടവാങ്ങിയതിന് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അണിചേരുന്ന മുംബൈയും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന് ഇന്ന്‌ തുടക്കമാകും.

Ads By Google

മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. 40 ാം കിരീടമെന്ന ലക്ഷ്യവുമായാണ് മുംബൈ കളിക്കളത്തിലേക്കിറങ്ങുന്നത്. സച്ചിന്റെ സാന്നിധ്യം തന്നെ ടീമിന് വലിയ ആത്മവിശ്വാസമാണ്.

അതേസമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കുന്ന മത്സരത്തിന് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

സച്ചിന്‍ കളിക്കുന്നതിനാല്‍ തന്നെ സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കുണ്ടാകുമെന്ന സാധ്യത കണക്കിലെടുത്താണ് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ആറാം തവണയാണ് സച്ചിന്‍ മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കുന്നത്. കരിയറില്‍ ആകെ 35 തവണ സച്ചിന്‍ മുംബൈയ്ക്ക് വേണ്ടി ക്രീസിലിറങ്ങിയിട്ടുണ്ട്.

വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലുകളില്‍ സച്ചിന് മികച്ച റെക്കോഡാണുള്ളത്. 1991 ല്‍ ഹരിയാനയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ 47 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 96 റണ്‍സും സച്ചിന്‍ നേടി.

1995 ല്‍ പഞ്ചാബിനെതിരേ നടന്ന ഫൈനലില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി (140,139) നേടി. 2000 ല്‍ ഹൈദരാബാദിനെതിരെ നടന്ന ഫൈനലില്‍ അര്‍ധ സെഞ്ചുറിയും (53) സെഞ്ചുറിയും (128) നേടി. 2007 ല്‍ ബംഗാളിനെതിരേ 105 റണ്‍സും 43 റണ്‍സുമെടുത്തു.

2008-09 സീസണിലെ രഞ്ജി കിരീടമായിരുന്നു ഏറ്റവും ഒടുവിലത്തേത്. സച്ചിന്‍ ഫൈനല്‍ കൂടാതെ സീസണില്‍ മൂന്ന് തവണ മുംബൈയ്ക്ക് വേണ്ടി കളിച്ചു.

Advertisement