Administrator
Administrator
സച്ചിന്‍ ചലഞ്ചറില്‍ കളിക്കില്ല
Administrator
Wednesday 7th October 2009 9:53am

sachin-tendulkar

മുംബൈ: ചലഞ്ചര്‍ സീരീസില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്‍മാറി. സച്ചിന്‍ പിന്‍മാറുന്നതിന്റെ കാരണം എന്തെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. ഈമാസം എട്ടിന് നാഗ്പൂരിലാണ് സീരീസ് ആരംഭിക്കുന്നത്. മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലൂ ടീം അംഗമായിരുന്നു സച്ചിന്‍.

പരുക്ക് മൂലം യുവരാജ് സിങും ടൂര്‍ണമെന്റില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ഇന്ത്യ റെഡിന്റെ ക്യാപ്റ്റനായിരുന്നു യുവരാജ്. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടന സമയമാകുമ്പോഴേക്കും പരുക്ക് ഭേദമാകുന്നതിന് വിശ്രമിക്കാനാണ് യുവരാജിന്റെ തീരുമാനം. സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഗ്രീനാണ് ചലഞ്ചര്‍ സീരീസിലെ മൂന്നാമത്തെ ടീം.

Advertisement