Categories

സച്ചിന്‍ ‘ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’

ബാംഗ്ലൂര്‍: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐ സി സിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിരഞ്ഞെടുത്തു. ഏറ്റവും ജനപ്രീതിയുള്ള കളിക്കാരന്‍ അവാര്‍ഡും സച്ചിനു തന്നെ.
ഇന്ത്യയുടെ വീരേന്ദ്ര സെവാഗാണ് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. ദക്ഷിണാഫ്രിക്കയുടെ ഹഷിം ആംല, ഇംഗ്ലണ്ടിന്റെ ഗ്രേയും സ്വാന്‍ എന്നിവരുടെ ശക്തമായ മല്‍സരം മറികടന്നാണ് സച്ചിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ട്രോഫി കരസ്ഥമാക്കിയത്. വൈകിക്കിട്ടിയെങ്കിലും അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് ആണ് മികച്ച ഏകദിന ക്രിക്കറ്റര്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണ് ഐ സി സി ലോക ടെസ്റ്റ് ഇലവന്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. മികച്ച ഏകദിന ടീമായി ആസ്‌ട്രേലിയയെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ സ്റ്റീഫന്‍ ഫിന്‍ ആണ് മികച്ച യുവതാരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.