കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്ക്റ്റ് ടെസ്റ്റില്‍ ഇന്ത്യ ലീഡിലേക്ക്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഇരട്ടസെഞ്ചുറിയും സുരേഷ് റെയ്‌നയുടെ കന്നിസെഞ്ചുറിയുമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 202 റണ്‍സോടെ സച്ചിനും 50 റണ്‍സോടെ ധോണിയുമാണ് ക്രീസില്‍.

നേരത്തെ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി സുരേഷ് റെയ്‌ന സെഞ്ചുറി നേടി. 120 റണ്‍സെടുത്ത റെയ്‌നയെ മെന്‍ഡിസാണ് പുറത്താക്കിയത്. അഞ്ചാംവിക്കറ്റില്‍ റെയ്‌നയും സച്ചിനും ചേര്‍ന്ന് 256 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. കരിയറിലെ അഞ്ചാം ഇരട്ടശതകമാണ് സച്ചിന്‍ സിംഹള ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേടിയത്. ഇതോടെ ലങ്കന്‍ മണ്ണില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും സച്ചിന്‍ സ്വന്തമാക്കി.