എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ മഹാന്‍ പക്ഷേ ദ്രാവിഡ് പ്രിയങ്കരന്‍. മൈക്ക് ഹസ്സി
എഡിറ്റര്‍
Friday 4th May 2012 1:35pm

ചെന്നൈ: സച്ചിന്‍ മഹാനായ കളിക്കാരനാണെങ്കിലും തനിക്ക് രാഹുല്‍ ദ്രാവിഡിനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസ്സി. ദ്രാവിഡ് കളിയെ അഭിമുഖീകരിക്കുന്ന രീതിയാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയതെന്നും ഹസ്സി പറഞ്ഞു. ദ്രാവിഡിന്റെ ധൈര്യവും ദൃഢനിശ്ചയവും ഏതു പ്രതികൂല സാഹചര്യത്തിലും ക്രീസില്‍ ഉറച്ചു നില്‍ക്കുന്ന ആത്മസമര്‍പ്പണവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നതെന്നും ഹസ്സി പറഞ്ഞു. ഓസ്‌ട്രേലിന്‍ സീരീസില്‍ ദ്രാവിഡ് മികച്ച ഫോമിലല്ലായിരുന്നുവെന്നത് അദ്ദേത്തിന്റെ ഔദ്യോഗിക ജീവവിതത്തിന് വിരാമമിടാന്‍ തക്ക കാരണമല്ലായിരുന്നുവെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡ് ഇതിനു മുമ്പും പല തവണ ഫോം ഔട്ടായിട്ടുണ്ട് എന്നാല്‍ അതിലേറെ തവണ ടീമിന് നട്ടെല്ലായി നിന്നിട്ടുണ്ടെന്നും ഹസ്സി പറഞ്ഞു. ഇന്ത്യയില്‍ നല്ല കഴിവുള്ള ചെറുപ്പുക്കാരുണ്ടെങ്കിലും ദ്രാവിഡിന്റെ പകരക്കാരനെ കണ്ടുപിടിക്കാന്‍ ടീം ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ടീമിന് വലിയ തെറ്റുകള്‍ സംഭവിക്കുന്നതായി തനിക്ക് തോന്നുന്നില്ലെന്നും ടീം ഇന്ന് വളരെ ഉയര്‍ന്ന നിലവാരം തന്നെയാണ് പുലര്‍ത്തുന്നതെന്നും ഹസ്സി പറഞ്ഞു. ലോക കപ്പ് നേടിയ ടീമിന് പഴയ ഫോമില്ലെന്നു പറയുന്നത് ശരിയല്ലെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.

 

 

Malayalam News

Kerala News in English

Advertisement