മുംബൈ: കൊച്ചി ടസ്‌കേര്‍സിനെതിരായ കളിയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിനുമേല്‍ പിഴചുമത്തി. 20,000 ഡോളറാണ് സച്ചിന് പിഴയായി ചുമത്തിയിരിക്കുന്നത്.

കൊച്ചിക്കെതിരായ മല്‍സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു മുംബൈ തോറ്റത്. ക്യാപ്റ്റന്‍ സച്ചിന്റെ സെഞ്വറി പ്രകടനത്തിന്റെ കരുത്തില്‍ 182 റണ്‍സായിരുന്നു മുംബൈ പടുത്തുയര്‍ത്തിയത്.

എന്നാല്‍ മക്കുല്ലത്തിന്റേയും (81) ജയവര്‍ധനയുടേയും (56) ബാറ്റിംഗ് കരുത്തില്‍ കൊച്ചി ടസ്‌കേര്‍സ് 19 ഓവറില്‍ വിജയലക്ഷ്യം സ്വന്തമാക്കുകയായിരുന്നു.