ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണ്? സച്ചിനോ ഡോണ്‍ ബ്രാഡ്മാനോ? ആസ്‌ട്രേലിയക്കാരോട് ചോദിച്ചു നോക്കൂ. അവര്‍ ഒറ്റവാക്കില്‍ ഉത്തരം പറയും, ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന്. ‘സിഡ്‌നി മോണിംഗ് ഹെറാള്‍ഡ്’ നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്ത 84 ശതമാനം ആളുകളും സച്ചിനാണ് മികച്ച ബാറ്റ്‌സ്ാമാനെന്ന് പ്രതികരിച്ചു.

ബാംഗ്ലൂര്‍ ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഓണ്‍ലൈന്‍ പോള്‍ നടന്നത്. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ നാടായ ന്യൂസൗത്ത് വേല്‍സിലുള്ളവരടക്കം സച്ചിനെ പിന്തുണച്ചതായും വോട്ടെടുപ്പിലൂടെ വ്യക്തമായി.