ചെന്നൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിക്കാന്‍ എല്ലാംകൊണ്ടും യോഗ്യനാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. 21 വര്‍ഷം രാജ്യത്തിനുവേണ്ടി സച്ചിന്‍ നടത്തിയ സേവനങ്ങള്‍ക്ക് ഭാരതരത്‌നം മികച്ച പ്രതിഫലമായിരിക്കുമെന്ന് ധോണി അഭിപ്രായപ്പെട്ടു.

സച്ചിന് ഭാരതരത്്‌നം നല്‍കണമെന്ന അഭിപ്രായത്തോട് 200 ശതമാനവും യോജിക്കുന്നു. കഴിഞ്ഞ ഇരുപത്തിയൊന്നുവര്‍ഷം രാജ്യത്തെ സേവിച്ചയാളാണ് സച്ചിന്‍. എന്നിട്ടും സച്ചിന് ഭാരതരത്‌ന ലഭിച്ചിട്ടില്ലെങ്കില്‍ അത് മറ്റാര്‍ക്കാണ് സമ്മാനിക്കുക? ധോണി ചോദിക്കുന്നു.

ലോകകപ്പ് നേടിയതോടെ സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന് രാജ്യത്തുടനീളം അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഫേയ്‌സ്ബുക്കിലും ട്വിറ്ററിലുമെല്ലാം ആളുകള്‍ പോസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്.