എഡിറ്റര്‍
എഡിറ്റര്‍
എന്റെ ജീവിതം സിനിമയായാല്‍ ഇദ്ദേഹം നായകനാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് സച്ചിന്‍
എഡിറ്റര്‍
Tuesday 30th May 2017 11:50am

സച്ചിന്റെ ജീവിതം ഒരു ബോളിവുഡ് ചിത്രമായി കാണണമെന്ന ആഗ്രഹം ഇപ്പോഴും ആരാധകര്‍ക്കുണ്ട്. എന്നാല്‍ ആ വേഷം ആര് അവതരിപ്പിക്കും.

സച്ചിന്റെ വേഷം സിനിമയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടാണ് സംവിധായകന്‍ എര്‍സ്‌കിന് സച്ചിന്‍ സിനിമ ഒരു ഡോക്യുമെന്ററിയായി അവതരിപ്പിക്കേണ്ടി വന്നത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് ബോക്‌സ്ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 27.75 കോടിയാണ്.


Dont Miss ഒടുവില്‍ ബാഹുബലിക്ക് നായികയായി; പ്രഭാസിന്റെ വിവാഹം ഉടന്‍ 


അത്തരത്തില്‍ തന്റെ ജീവിതം സിനിമയാകുകയാണെങ്കില്‍ ആ വേഷം ആര് ചെയ്യണം? ചോദ്യം മറ്റാരോടുമല്ല സാക്ഷാല്‍ സച്ചിനോടു തന്നെയായിരുന്നു. കൃത്യമായ മറുപടിയും ഉടന്‍ തന്നെ വന്നു.

‘എന്റെ ജീവിതം ആസ്പദമാക്കി മറ്റൊരു സിനിമ പുറത്തെത്തിയാല്‍ ആ റോളില്‍ ആമിര്‍ഖാന്‍ വരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിനാവും ആ വേഷം ഏറ്റവും അനുയോജ്യം. ലഗാന്‍ സിനിമയാണ് ആ തോന്നലിന് കാരണം.’സച്ചിന്‍ പറയുന്നു.

ആമിര്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും അദ്ദേഹവുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും സച്ചിന്‍ പറയുന്നു.

ബോളിവുഡില്‍ മുമ്പിറങ്ങിയ ബയോപ്പിക്കുകളായ പാന്‍സിങ് തോമര്‍, ഭാഗ് മില്‍ഖാ ഭാഗ്, മേരി കോം, എം.എസ്.ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്നിവയെല്ലാം എന്റര്‍ടെയ്ന്‍മെന്റ് ചേരുവകള്‍ ചേര്‍ത്തൊരുക്കിയ ജീവചരിത്ര സിനിമകളായിരുന്നു.

Advertisement