എഡിറ്റര്‍
എഡിറ്റര്‍
ഗിരിഷ ഇന്ത്യയുടെ അഭിമാനം: സച്ചിന്‍
എഡിറ്റര്‍
Friday 14th September 2012 10:15am

ന്യൂദല്‍ഹി : ലണ്ടനില്‍ നടന്ന പാരാലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റ് ഗിരിഷ നാഗരാജ് ഗൗഡ ഇന്ത്യയിലെ കായിക താരങ്ങള്‍ക്ക് പ്രചോദനമാകണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഇന്ത്യയുടെ അഭിമാനമായ ഗിരിഷയ്ക്ക് കരിയറില്‍ ഇനിയും ഉയര്‍ച്ചയുണ്ടാകാനായി ആശംസിക്കുന്നെന്നും സച്ചിന്‍ പറഞ്ഞു.

Ads By Google

പാരാലിമ്പിക്‌സ് ഹൈജമ്പ്‌ എഫ് 42 വിഭാഗത്തില്‍ 1.74 മീറ്റര്‍ ചാടിയാണ് കര്‍ണാടക സ്വദേശിയായ ഗിരിഷ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇന്നലെ ലണ്ടനില്‍ നിന്നും ബാംഗ്ലൂരില്‍ തിരിച്ചെത്തിയ ഗിരിഷയ്ക്ക് ജന്മനാടായ ഹാനസില്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്.

ലണ്ടന്‍ ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നതായും രാജ്യത്തിനായി ഇനിയും നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗിരിഷ പറഞ്ഞു.

Advertisement