ദുബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക മുന്‍ വീന്‍ഡീസ് താരം ബ്രയന്‍ ലാറയുടെ പ്രശംസ. സച്ചിന്‍ ഈ തലമുറയുടെ ബ്രാഡ്മാനാണെന്നാണ് ലാറ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ക്രിക്കറ്റ് രംഗത്ത് എതിരാളിയില്ലാത്ത പോരാളിയാണ് സച്ചിന്‍. നിലവില്‍ ക്രിക്കറ്റ് കളിക്കുന്ന ആരുമായും അദ്ദേഹത്തെ താരതമ്യം ചെയ്യാനാവില്ല. ആധുനിക തലമുറയുടെ ബ്രാഡ്മാനാണ് സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയധികം കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് തന്നെ അല്‍ഭുതപ്പെടുത്തിയതായും ലാറ പറഞ്ഞു.