Categories

Headlines

സച്ചിന്‍ ക്രിക്കറ്റിനു വേണ്ടി ജനിച്ചവന്‍: മനോജ് പ്രഭാകര്‍

Sachin Tendulkar

മുംബൈ: സച്ചിന്‍ ക്രിക്കറ്റിന് വേണ്ടി ജനിച്ചവനാണെന്ന് മുന്‍ ക്രിക്കറ്റര്‍ മനോജ് പ്രഭാകര്‍. സച്ചിനൊപ്പം ക്രീസിലുണ്ടായിരുന്ന ഓര്‍മ്മകള്‍ ഡി.എന്‍.എ യോട് പങ്ക് വെയ്ക്കകയായിരുന്നു പ്രഭാകര്‍.

അതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. 1989 ല്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്ഥാനിനെതിരെ ചുരുണ്ട മുടിയുള്ള 16 വയസുകാരന്റെ ആദ്യ പ്രകടനം. ക്രിക്കറ്റ് ലോകത്ത് തന്റേതായ സിംഹാസനം ഉറപ്പിക്കുന്നതിന്റെ തുടക്കവുമായിരുന്നു അത്.

ഇന്ന് 24 വര്‍ഷത്തിനിപ്പുറം 100 സെഞ്ച്വറികള്‍ എന്ന പൊന്‍തൂവല്‍ അടക്കം ഒട്ടേറെ വിശേഷണങ്ങളോടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ 200ാമത്തെ ടെസ്റ്റിലൂടെ ക്രിക്കറ്റ് ലോകത്ത് നിന്ന് വിടപറയുകയാണ് അന്നത്തെ ആ പതിനാറുകാരന്‍.

ഇംഗ്ലണ്ടിനെതികരായ ടെസ്റ്റില്‍ ക്രീസിലുണ്ടായ നിമിഷങ്ങള്‍ ഓര്‍ക്കുകയാണ് മുന്‍ ക്രിക്കറ്റര്‍ മനോജ് പ്രഭാകര്‍.  ഏഴാം വിക്കറ്റില്‍ സച്ചിനും പ്രഭാകറും ചേര്‍ന്ന് 160 റണ്‍സ് അന്ന് പങ്ക് വച്ചു.

408 റണ്‍സ് എന്ന വിജയലക്ഷ്യം നേടണമായിരുന്ന ഇന്ത്യ അന്ന് 408 ന് ആറ് എന്ന അപകടകരമായ അവസരത്തിലായിരുന്നു.  ആ അവസരത്തിലാണ് ഇന്ത്യയെ സമനിലയിലാക്കണമെന്ന് പറഞ്ഞ് മനോജ് പ്രഭാകര്‍ സച്ചിനടുത്തേക്ക് ചെന്നത്.

”ഡ്രസ്സിങ് റൂമില്‍ നിന്ന് മറ്റൊരു നിര്‍ദ്ദേശങ്ങളും എനിക്ക ലഭിച്ചിരുന്നില്ല. ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയാതിരുന്നതിന് സീനിയേഴ്‌സ് തങ്ങളെ തന്നെ പഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്റെ മനസില്‍ പാര്‍ട്‌നര്‍ഷിപ് എന്നൊരു ആശയം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാന്‍ ആശങ്കയിലായിരുന്നു എങ്ങനെ ഈ ഗൗരവമായ സാഹചര്യത്തെ ഈ 17 വയസുകാരന് ബോധ്യപ്പെടുത്തുമെന്നോര്‍ത്ത്. എന്നാല്‍ എന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു സച്ചിന്‍ കാഴ്ച്ച വച്ചത്.

ഇംഗ്ലണ്ട് ആങ്കസ് ഫ്രോസറിനെ ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ സച്ചിന് ജാഗ്രത നല്‍കി. ആങ്കസ് ഫ്രേസറിനെ കരുതലോടെ നേരിടാന്‍ പറഞ്ഞു.

എന്നാല്‍ രണ്ടാമത്തെ പന്ത് ബൗണ്ടറിയിലേക്ക് പറത്തിയതോടെ സച്ചിനെ സ്വന്തം ഇഷ്ടത്തിന് വിടാം എന്നെനിക്ക് മനസിലായി.”- പ്രഭാകര്‍ പറഞ്ഞു.

അത് സച്ചിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു. ഒരുപാടെണ്ണങ്ങളാവാന്‍ പോകുന്നതിന്റെ തുടക്കവും.

കരിയറിലുടനീളം സച്ചിന്‍ തന്റേതായ പ്രകടനമാണ് കാഴ്ച്ചവച്ചത്. അതെങ്കിലും അവസരങ്ങളിലോ സന്ദര്‍ഭങ്ങളിലോ സച്ചിന്‍ സമ്മര്‍ദ്ദത്തിലാകുന്നത് ഇതവരെ കണ്ടിച്ചില്ല. ബാറ്റുകള്‍ കൊണ്ട് മറുപടി നല്‍കുന്നയാളായിരുന്നു സച്ചിന്‍.

ഡല്‍ഹിയും മുംബൈയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റിലാണ് ഞാന്‍ സച്ചിനെ ആദ്യമായി കാണുന്നത്. ഇടംകയ്യന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ് പോലും അന്ന് കളിക്കാനാവാത്ത സാഹചര്യത്തിലായി.

അതേസമയം ഒരു 16 കാരന്റെ പ്രകടനം പറയാനാവാത്തതായിരുന്നു. ഗ്രൗണ്ടിലിറങ്ങുമ്പോള്‍ അവന്‍ ഒരിക്കലും കുട്ടിയായിരുന്നില്ലെന്നും പ്രഭാകര്‍ ഓര്‍മിച്ചു.താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ