Categories

സച്ചിന്‍ ക്രിക്ക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍

sachin

മുംബൈ: പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റ് ക്രിക്ക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്.

ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് എന്നിവരെ പിന്തള്ളിയാണ് സച്ചിന്‍ ഒന്നാമതെത്തിയത്.

1993 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കളിച്ചിട്ടുള്ള താരങ്ങളെയാണ് തലമുറയിലെ ക്രിക്കറ്റര്‍ പുരസ്‌ക്കാരത്തിനായി പരിഗണിച്ചത്. ക്രിക്കിന്‍ഫോ വെബ്‌സൈറ്റിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

പുരസ്‌ക്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സന്തോഷം പങ്കുവെക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

മുന്‍ ക്രിക്കറ്റര്‍മാരായ ജെഫ് ബോയ്‌കോട്ട്, മാര്‍ക്ക് ബുച്ചര്‍, ഇയാന്‍ ചാപ്പല്‍, വി.വി.എസ്. ലക്ഷ്മണ്‍, ഡാരിന്‍ കള്ളിനന്‍, ജഫ് ഡൂജോണ്‍, മഹേല ജയവര്‍ധനെ, തുടങ്ങിയ ക്രിക്കറ്റര്‍മാരും രാമചന്ദ്രഗുഹ, സംബിത്ത് ബാല്‍, മൈക്ക് കൊവാര്‍ഡ് തുടങ്ങിയ ക്രിക്കറ്റ് എഴുത്തുകാരും ഉള്‍പ്പെട്ട അമ്പതംഗ ജൂറിയാണ് ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ ആയി സച്ചിനെ തിരഞ്ഞെടുത്ത്.

ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരിത്തിയെഴുതിയ ഇതിഹ തുല്യനായ കളിക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് ജൂറി വിലയിരുത്തി.

Tagged with: