എഡിറ്റര്‍
എഡിറ്റര്‍
ദൈവവും ഭക്തനും : ട്വീറ്ററില്‍ ഫോട്ടോയുടെ പേരില്‍ പരസ്പരം ട്രോളി സച്ചിനും സെവാഗും
എഡിറ്റര്‍
Monday 6th February 2017 7:17pm

SACHIN-SEWag
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്‍കിയവരാണ് സച്ചിനും സെവാഗും. ഒരാള്‍ വെടിക്കെട്ടും ഔട്ട് ആന്റ് ഔട്ട് എന്റര്‍ടെയിന്‍മെന്റുമാണെങ്കില്‍ മറ്റൊരാള്‍ ശാന്തതയും ക്ലാസുമാണ്. നിരവധി താരങ്ങള്‍ക്ക് പ്രചോദനമായവര്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇരുവരും ഇന്നും ക്രിക്കറ്റ് ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ്.

ട്രോളുകളിലൂടെയും ട്വീറ്റുകളിലൂടേയും നിറസാന്നിധ്യമായ സെവാഗ് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് തന്റെയൊപ്പം നടന്ന സച്ചിനേയും ട്രോളിയിരിക്കുകയാണ് ഇത്തവണ. എന്നാല്‍ സെവാഗിന്റെ ട്വീറ്റിന് കണക്കിന് മറുപടി നല്‍കി സച്ചിന്‍ താന്‍ ട്രോളുന്നതിലും ചില്ലറക്കാരനല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

സച്ചിനൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്ക് വച്ചായിരുന്നു സെവാഗ് തമാശയ്ക്ക് തുടക്കമിട്ടത്. ദല്‍ഹിയില്‍ വച്ച് ദൈവത്തിന്റെ ദര്‍ശനം കിട്ടിയെന്നായിരുന്നു സെവാഗ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. തൊട്ടു പിന്നാലെ തന്നെ സെവാഗിന് മറു ട്വീറ്റുമായി ക്രിക്കറ്റ് ദൈവം രംഗത്തെത്തി.

സെവാഗ് പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ക്ലാരിറ്റിയെയായിരുന്നു സച്ചിന്‍ പരിഹസിച്ചത്. അല്‍പ്പം കാത്തിരിക്കമായിരുന്നേല്‍ കുറച്ച് കൂടി ക്ലാരിറ്റിയുള്ള ഫോട്ടോ ഉപയോഗിക്കാമായിരുന്നു എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന്റെ ട്വീറ്റിന് ഉടനടി സെല്‍ഫ് ട്രോളിലൂടെ സെവാഗ് മറുപടി നല്‍കി.


Also Read: പാര്‍ട്ടി പത്രത്തിലെ ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ല, ഇ.പി. ജയരാജനോട് പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍


തന്റെ ‘ അതിവേഗ ‘ ബാറ്റിംഗ് ശൈലിയായിരുന്നു സെവാഗ് ട്വീറ്റില്‍ പരാമര്‍ശിച്ചത്. അറിയാലോ, എനിക്കെന്നും വേഗത അല്‍പ്പം കൂടതലാണെന്ന്. ഇതായിരുന്നു വീരുവിന്റെ മറുപടി.

ഇന്ത്യയ്ക്കായി ഇരുവരും ചേര്‍ന്ന് 114 ഇന്നിംഗ്‌സില്‍ നിന്നും 4387 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 13 എണ്ണം 100 മുകളിലുള്ള പാര്‍ട്ട്ണര്‍ഷിപ്പാണ്.

Advertisement