മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും പ്രകടനം രാജ്യത്തെ ഓഹരിവിപകളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇരുവരുടേയും മികച്ച പ്രകടനം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മാറ്റമൊന്നുമുണ്ടാക്കുന്നില്ലെന്നും മോശം പ്രകടനം വിപണിയിലെ ഓഹരികളെ സ്വാധീനിക്കുണ്ടെന്ന് ഡോ.വിനോദ് മിശ്രയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഡോ.മിശ്രയും പ്രൊഫ.റസല്‍ സ്മിത്തും ചേര്‍ന്ന് നടത്തിയ പഠനങ്ങളാണ് രസകരമായ വസ്തുതയിലേക്ക് വിരന്‍ചൂണ്ടുന്നത്. ഏകദിനത്തിലോ,ടെസ്റ്റിലോ ഇന്ത്യ വിജയിക്കുമ്പോള്‍ ഓഹരികളില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ലെങ്കിലും ടീമിന്റെ പരാജയം കാര്യമായി പ്രതിഫലിക്കും. പ്രത്യേകിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പ്രകടനം ഓഹരിവിപണികളില്‍ മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും ഇവര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.