ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ ബില്ലിന് പുറമേ ന്യൂനപക്ഷ വിഭാഗങ്ങങ്ങളുടെ പ്രശ്‌നങ്ങളും യു.പി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്ന് സച്ചാര്‍ കമ്മിറ്റിയംഗം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലീം ജനതയുടെ സ്ഥിതി വളരെ മോശമായെന്നും സച്ചാര്‍ കമ്മിറ്റിയംഗം അബു സാലി ഷരീഫ് പറഞ്ഞു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ് ലീം ഒ.ബി.സി വിഭാഗക്കാര്‍ക്കുവേണ്ടി യു.പി.എ സംവരണം കൊണ്ടുവന്ന സമയത്താണ് സച്ചാറിന്റെ ഈ ആരോപണമെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും ഏര്‍പ്പെടുത്തിയ 27% ഒ.ബി.സി സംവരണത്തില്‍ 4.5 ന്യൂനപക്ഷവിഭാഗക്കാര്‍ക്കുവേണ്ടി മാറ്റിവെക്കുമെന്ന് യു.പി.എ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

ഇതിനെ ‘പൊളിറ്റിക്കല്‍ ഗിമ്മിക്ക് ‘ എന്നാണ് ഷരീഫ് വിശേഷിപ്പിച്ചത്. മുസ്‌ലീംകളെ മുന്നില്‍ നിരയില്‍ കൊണ്ടുവരാനുള്ള ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ എവിടെയെന്നും ആദ്ദേഹം ചോദിച്ചു.

യു.പി.എ സര്‍ക്കാരിന്റെ ഈ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഗിമ്മിക്കാണെന്ന് ബി.ജെ.പിയും ഇടതുപാര്‍ട്ടികളും കുറ്റപ്പെടുത്തിയിരുന്നു.