കൊച്ചി: നിയമനതട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട അഞ്ചല്‍ സ്വദേശികളായ ശബരിയും കണ്ണനും കോടതിയില്‍ കീഴടങ്ങാനെത്തി. പുനലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി-1ലാണ് ഇരുവരും കീഴടങ്ങാനെത്തിയത്.

നിയമനതട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. കീഴടങ്ങാനുള്ള തീരുമാനം ഇന്ന് രാവിലെ പുനലൂര്‍ കോടതിയിലെ അഭിഭാഷകനായ ജി അനില്‍കുമാറിനെ അറിയിക്കുകയായിരുന്നു.

വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ജോലിനേടിയ കണ്ണനെയും ശബരിയെയും ഡിസംബര്‍ മൂന്നിന് കലക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതിനുപിന്നിലെ വന്‍തട്ടിപ്പ് പുറത്തുവരുന്നത്. സംഭവം വിവാദമായ തോടെ അഭിലാഷ്പിള്ളയുടെ നിര്‍ദേശ പ്രകാരം ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു.

ജൂലൈ 13നാണ് കണ്ണന്‍ ബത്തേരി താലൂക്കാഫീസില്‍ എല്‍.ഡി ക്ലാര്‍ക്കായി നിയമനം നേടിയത്. പനമരം അഞ്ചുകുന്ന് വില്ലേജ് അസിസ്റ്റന്റായാണ് അനുജന്‍ ശബരി നിയമനം നേടിയത്.