Categories

വിവരാവകാശ കമ്മീഷണര്‍ സഭാ സമിതിക്ക് മുന്നില്‍ ഹാജരാകണം

കൊച്ചി: നിയമസഭാ ടേപ്പ് വിവാദത്തില്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ നിയമസഭാ സിമതിക്ക് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. നിയമസഭാ നടപടികളുടെ വീഡിയോ ടേപ്പ് ലഭ്യമാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പാലാട്ട് മോഹന്‍ദാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

മുന്‍ മന്ത്രി ടി എം ജേക്കബിന്റെ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ട വീഡിയോ ടേപ്പ് വിവരാവകാശ നിയമപ്രകാരം എറണാകുളത്തെ അഭിഭാഷകന്‍ ഡി ബി ബിനുവിനു നല്‍കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. എന്നാല്‍ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് നിയമസഭ വ്യക്തമാക്കുകയായിരുന്നു. ഉത്തരവ് പുറപ്പെടുവിച്ചതിന് മുഖ്യവിവരാവകാശ കമ്മീഷണറെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കണമെന്ന് നിയസഭാ പ്രിവിലേജ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

കെട്ടിപ്പൂട്ടിവെക്കാനാകുമോ നിയമസഭാരേഖ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.