തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു.

തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നു. വിവാഹതിയതി തീരുമാനിച്ചിട്ടില്ല.


Dont Miss പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആസ്സാമില്‍ രണ്ട് മുസ്‌ലിം കുട്ടികളെ അടിച്ചുകൊന്നു 


ജി കാര്‍ത്തികേയന്റെ മരത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ശബരീനാഥ് അരുവിക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുകപ്പെടുകയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശബരീനാഥന്‍ വിജയിച്ചത്.

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ ഡോ. എംടി സുലേഖയുടെയും മകനാണ് കെ.എസ് ശബരീനാഥന്‍.