എഡിറ്റര്‍
എഡിറ്റര്‍
‘തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി’ ഭാവി വധുവിനെക്കുറിച്ച് ശബരീനാഥ്
എഡിറ്റര്‍
Tuesday 2nd May 2017 1:35pm

തിരുവനന്തപുരം: വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് കെ.എസ് ശബരീനാഥ് എം.എല്‍.എ. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ വിവാഹിതനാവാന്‍ പോകുകയാണെന്നു പറഞ്ഞുകൊണ്ടാണ് ശബരീനാഥിന്റെ പോസ്റ്റ്.

ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറയായെന്നും ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്.

സബ് കളക്ടര്‍ Dr.ദിവ്യ.എസ്. അയ്യരെ ഞാന്‍ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.

ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു…

ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ..

മുന്‍ ഐ.എസ.്ആര്‍.ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. സി.എം.സി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്. 2000ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐ.എ.എസിന് 48ആം റാങ്കും നേടി.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെകും ഗുര്‍ഗാവോണിലെ എം.ഡി.ഐയില്‍നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കിയയാളാണ് ശബരിനാഥന്‍. മുംബൈയില്‍ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നും, പിന്നീട് ടാറ്റാ ട്രസ്റ്റിന്റെ ആരോഗ്യസഹായ പദ്ധതിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കവെയാണ് ശബരി രാഷ്ട്രീയത്തിലേക്കെത്തുന്നത്.

Advertisement