ശബരിമല: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ നിന്നും വന്‍തോതില്‍ ടോള്‍ പിരിക്കുന്നതായി പരാതി. 2010നവംബര്‍ ഒന്നുമുതല്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ശബരിമല ക്ഷേത്രം തുറന്നിരിക്കുന്ന അവസരങ്ങളില്‍ മാത്രമേ ടോള്‍ പമ്പയിലേക്കുള്ള വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാവൂ എന്നാണ് കമ്പനിയും ദേവസ്വം ബോര്‍ഡുമായുള്ള കരാര്‍.

എന്നാല്‍ കഴിഞ്ഞ ഒന്നുമുതല്‍ പമ്പയിലേക്കുവരുന്ന എല്ലാവാഹനങ്ങളില്‍ നിന്നും വന്‍തുകയാണ് ഇവര്‍ ഈടാക്കുന്നതെന്നാണ് പരാതി. ചാലക്കയം ടോള്‍ ഗേറ്റില്‍ പരസ്യമായ പിടിച്ചുപറിയാണ് നടക്കുന്നതെന്നാണ് തീര്‍ത്ഥാടകരുടെ പരാതി.