പത്തനംതിട്ട: എരുമേലി കണമലയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് നാലു തീര്‍ഥാടകര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ളവരാണ് മരിച്ചത്.

കണമലയ്ക്കടുത്ത് ആലപ്പാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാന്‍ ബ്രേക്ക് പൊട്ടി താഴേയ്ക്ക് മറിയുകയായിരുന്നു.

Subscribe Us:

പരിക്കേറ്റവരെ എരുമേലിയിലെയും കാഞ്ഞിരപ്പള്ളിയിലെയും ആശുപത്രികളിലേക്കാണ് മാറ്റിയിരിക്കുന്നത്.

Malayalam News

Kerala News in English