ന്യൂഡല്‍ഹി: ശബരിമല,മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന താഴമണ്‍ കുടുംബത്തിന്റെയും പന്തളം രാജകുടുംബത്തിന്റെയും തര്‍ക്കത്തില്‍ മധ്യസ്ഥനായി ജസ്റ്റിസ് കെ.ടി.തോമസിനെ മധ്യസ്ഥനായി നിയമിച്ചു. സുപ്രീംകോടതിയുടേതാണ് തീരുമാനം.

ഇരുകക്ഷികളോടും ഡിസംബര്‍ 15ന് ജസ്റ്റിസിനു മുന്‍പാകെ ഹാജരാകാനും സുപ്രീംകോടതി നിര്‍ദേശിച്ചു.ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നിയമനത്തില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി.