Administrator
Administrator
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കണമെന്ന് ജയറാം രമേശ്
Administrator
Wednesday 2nd February 2011 1:16pm

ന്യൂദല്‍ഹി: ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കണമെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്. മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ ഇതിനായി അനുവദിച്ച വനഭൂമി തിരിച്ചെടുക്കുമെന്ന് ജയറാം രമേശ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാന്‍ നടപ്പാക്കാന്‍ കൂടൂതല്‍ വനഭൂമി അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഇനിയും വനഭൂമി ആവശ്യപ്പെടാനുള്ള അവകാശമില്ല.

മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പില്‍ നിന്നു ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി പകരം പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും ജയറാം രമേശ് നിര്‍ദേശിച്ചു. സമയബന്ധിതമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കിയിരുന്നെങ്കില്‍ പുല്ലുമേടു ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement