Categories

ശബരിമല വിവാദദേവപ്രശ്‌നം: ജയമാലയ്ക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി:  ശബരിമല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിനിമാ താരം ജയമാലയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍ ജയമാലയെ അറസ്റ്റുചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്.
ശബരിമല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ജയമാലയെ പ്രതിയാക്കേണ്ടതില്ല എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തിമ കുറ്റപത്രത്തില്‍ ജയമാലയെ പ്രതിയാക്കണമെന്ന് ക്രൈബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
നാലാം പ്രതിയാണ് ജയമാല. കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന കുറ്റമാണ് ജയമാലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ദേവപ്രശ്‌നത്തില്‍ മുഖ്യ ജോത്സ്യനായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരാണ് ഒന്നാം പ്രതി. ഇദ്ദേഹത്തിന്റെ സഹായി രഘുപതി രണ്ടാം പ്രതിയുമാണ്.
2006 ജൂണിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണു വിവാദമായത്.

ഒരു സ്ത്രീ ശബരിമല ശ്രീകോവിലിലെ മുഖ്യ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണ പണിക്കരുടെ പ്രവചനം. അടുത്ത ദിവസം പ്രമുഖ നടിയായ ജയമാല ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച സ്ത്രീ താനാണെന്നു വ്യക്തമാക്കി. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു.

10 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനു വിലക്കുണ്ട്.
കോട്ടയം െ്രെകംബ്രാഞ്ച് വിഭാഗത്തിലെ സൂപ്രണ്ടായ രാമചന്ദ്രന്‍ നായര്‍ നടത്തിയ അന്വേഷണത്തില്‍ ജയമാലയുടെ ശബരിമല ദര്‍ശനം വ്യാജമാണെന്നു കണ്ടെത്തി.

ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചു. ഉണ്ണികൃഷ്ണപണിക്കരും മറ്റു ചിലരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നു ജയമാല ്രൈകംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. ഉണ്ണികൃഷ്ണപണിക്കര്‍ ജയമാലയുടെയും ജ്യോത്സരായിരുന്നു. വിശ്വസ്തനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യാനുസരണം പ്രവര്‍ത്തിച്ചതെന്നും ജയമാല മൊഴി നല്‍കി. തുടര്‍ന്നു ജയമാലയെയും പ്രതിയാക്കാന്‍ െ്രെകം ബ്രാഞ്ച് തീരുമാനിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.