എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയിലെ ബ്രാഹ്മണ്യവല്കരണം തടയണം; പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ അവകാശം ഇല്ലാതാക്കാനുള്ള നീക്കത്തിനെ ആം ആദ്മി പാര്‍ട്ടി
എഡിറ്റര്‍
Friday 19th May 2017 2:45pm

തിരുവനന്തപുരം: ഭക്തകോടികള്‍ ഏറെ ആദരവോടെ കാണുന്ന പൊന്നമ്പല മേട്ടിലെ മകര ജോതി, ഇനി തെളിക്കുന്നത് ക്ഷേത്രതന്ത്രി ആയിരിക്കും എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധത്തോടുള്ള പരസ്യമായ വെല്ലുവിളി ആണെന്ന് ആം ആദ്മി പാര്‍ട്ടി.

അനേക നൂറ്റാണ്ടുകളായി ആദിവാസി സമൂഹങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വഹിച്ചു വന്നിരുന്നത് എന്നാണ് നാം വിശ്വസിക്കുന്നത്. അത് തെളിയിക്കുക എന്നത് പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ അവകാശമാണ്.


Dont Miss കോഫി ഹൗസിലെ മാധ്യമവിലക്ക് ശുദ്ധ വിവരക്കേടെന്ന് കടകംപള്ളി സുരേന്ദ്രന്‍ 


അതിനെ ഇപ്പോള്‍ പൂര്‍ണ്ണമായും ബ്രാഹ്മണ്യവല്‍ക്കരിക്കാനും അത് തെളിയിക്കാന്‍ തന്ത്രിയെ ചുമതലപ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ്് പ്രസിഡന്റിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.
ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ബ്രാഹ്മണ്യത്തോടെ കാണിച്ച കൂറ് ഇവിടെ പ്രസക്തമാണ്. ദേവസ്വം മന്ത്രിക്കും, പ്രസിഡന്റിനും ഇക്കാര്യത്തില്‍ ബ്രാഹ്മണ്യ വല്‍ക്കരണത്തിനുള്ള നിലപാടാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ തുടര്‍ന്നു വരുന്ന ആചാരങ്ങള്‍, പ്രത്യേകിച്ചും ആദിവാസി ദളിത് വിഭാങ്ങള്‍ക്കുള്ള മേല്‍ക്കൈ തുടരേണ്ടതാണ്. അത് തട്ടിപറിക്കാനും അതിനെ ബ്രാഹ്മണ്യ വല്‍ക്കലരിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Advertisement