സന്നിധാനം: ശബരിമല ക്ഷേത്രത്തിനു സമീപം തീപിടുത്തം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് തീ പടര്‍ന്നത്. കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. അധികൃതര്‍ ഉടന്‍ തീയണച്ചു.

Subscribe Us:

അടുത്തിടെ ശബരിമലയില്‍ പുതിയ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. ആ്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

കൊടിമര പ്രതിഷ്ഠാചടങ്ങില്‍ ധാന്യങ്ങളും രസവും ഒഴിക്കുന്ന ചടങ്ങ് ആന്ധ്രയില്‍ ഉണ്ട്. ഇതിന്റെ ഭാഗമായാണ് ആന്ധ്രസ്വദേശികള്‍ രസമൊഴിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.