പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിയുടെ വീതി കൂട്ടാനാവില്ലെന്ന് മുഖ്യ തന്ത്രിയായ കണ്ഠരര് മഹേശ്വരര്. പ്രതിഷ്ഠയായ അയ്യപ്പനും പതിനെട്ടാം പടിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസപൂജയുടെ ദിവസങ്ങള്‍ കൂട്ടുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാംപടിയുടെ വീതികൂട്ടണമെന്നും മാസപൂജയുടെ ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും എന്നാല്‍ പുറത്തുള്ളവര്‍ അതില്‍ ഇടപെടുന്നതും എന്തുകൊണ്ടാണെന്നും മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ മുന്‍വിധിയോടെ കാണില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നതില്‍ ഭക്തജനങ്ങളും അതൃപ്തരാണ്.