കുമളി: പുല്ലുമേട് ദുരന്തത്തില്‍ 39പേരെ കാണാനില്ലെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ 40പേരെ കാണാനില്ലെന്ന് പോലീസില്‍ രേഖപ്പെടുത്തിയിരുന്നു. ഇവരില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് പിന്നീട് വ്യക്തമായി. ബാക്കിയുള്ളവരെ കണ്ടെത്തിയതായി വിവരമില്ല.

പകല്‍വെളിച്ചത്തില്‍ അപകടം നടന്ന പുല്‍മേട്ടിലും പരിസരത്തിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ ഇവര്‍ നാട്ടിലേക്ക് മടങ്ങിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.