എഡിറ്റര്‍
എഡിറ്റര്‍
അവാര്‍ഡ് ദിനത്തില്‍ താരമായി സബൈന
എഡിറ്റര്‍
Tuesday 6th November 2012 12:00pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ സംസ്ഥാന അവാര്‍ഡ്ദാന വേദിയിലെ യഥാര്‍ത്ഥ താരം ശ്വേതാ മേനോന്റെ മകള്‍ സബൈനയാണെന്ന് വേണം പറയാന്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്വേതക്കൊപ്പം കുട്ടി താരവുമുണ്ടായിരുന്നു.

Ads By Google

പിറക്കുന്നതിന് മുമ്പേ താരമായ സബൈന പിറന്ന് വീണത് തന്നെ ക്യമറയ്ക്ക് മുന്നിലായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്’ എന്ന ചിത്രമാണ് സബൈനയെ താരമാക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായികയായ ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കുന്നു എന്ന വാര്‍ത്ത കേട്ട നാള്‍ മുതലായിരുന്നു ശ്വേതയും കുഞ്ഞും മാധ്യമശ്രദ്ധ നേടിത്തുടങ്ങിയത്.

ചിത്രത്തില്‍ ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കാന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കുകയായിരുന്നു. സ്ത്രീയുടെ വൈകരാരികതയും അമ്മയായതിന് ശേഷം കുഞ്ഞുമായുള്ള സ്ത്രീയുടെ ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി കളിമണ്ണിലൂടെ പറയുന്നത്. കുഞ്ഞ് വളരുന്നതിനോടൊപ്പം ചിത്രം പുരോഗമിക്കും.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായായിരുന്നു നായികയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്.

Advertisement