ദുബൈ: ജാമിഅ:സഅദിയ്യ: അറബിയ്യയുടെ ദുബൈ ആസ്ഥാനമായ സഅദിയ്യ: സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജൂലൈ മൂന്നിന് കേന്ദ്ര പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ ഉസ്താദും ഖമറുല്‍ ഉലമ കാന്തപുരവും ചേര്‍ന്ന് പ്രവാസികള്‍ക്ക് സമര്‍പ്പിക്കും. ഇവര്‍ക്ക് പുറമേ കന്‍സുല്‍ ഉലമ ചിത്താരി, കുമ്പോല്‍ തങ്ങള്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പേരോട് തുടങ്ങി സമസ്തയുടേയും പോഷക സംഘടനകളുടെയും സമുന്നത നേതാക്കള്‍ സംബന്ധിക്കും.

ഖിസൈസിലെ ഗ്രാന്റ് ഹോട്ടലിന് സമീപം പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്ന വിശാലമായ സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയത്തില്‍ ബഹുമുഖ പദ്ധതികളാണ് കമ്മിററി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് അനുസരിച്ച് ലോവര്‍അപ്പര്‍ െ്രെപമറി, സെക്കന്ററിഹയര്‍ സെക്കന്ററി മദ്രസ പഠനം, വീക്കെന്റ് മദ്രസ്സാ സ്‌പെഷ്യല്‍ ക്ലാസുകള്‍, ഫാമിലി ക്ലാസുകള്‍, ഉംറ ക്ലാസുകള്‍, വയോജന പഠന വേദികള്‍, ദര്‍സ് പഠന ശാല, അന്യ ഭാഷ കോഴ്‌സുകള്‍, ധാര്‍മ്മിക ഉദ്‌ബോധന വീഥി തുടങ്ങിയ നിരവധി വിജ്ഞാന സംരംഭങ്ങളാണ് സഅദിയ്യ: സെന്ററില്‍ ഉണ്ടാവുക.

ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ചെയര്‍മാന്‍) സുലൈമാന്‍ സഅദി കാരക്കുന്ന്, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുലൈമാന്‍ മുസ്‌ലിയാര്‍ കന്മനം, ഡോ: അബ്ദുസത്താര്‍ കാഞ്ഞങ്ങാട്(വൈ:ചെയര്‍മാന്‍) ശരീഫ് കാരശ്ശേരി (ജന: കണ്‍) സലാം മാസ്റ്റര്‍ കാഞ്ഞിരോട് (വര്‍ക്കിംഗ് കണ്‍) അഷ്‌റഫ് പാലക്കോട്, അമീര്‍ ഹസ്സന്‍ കന്യപ്പാടി, എം.പി താജുദ്ധീന്‍ ഉദുമ, ബഷീര്‍ വെള്ളായിക്കോട് (കണ്‍.) യഹ്‌യ ഹാജി തളങ്കര (ട്രഷറര്‍) മററ് സബ് കമ്മിററി കണ്‍വീനര്‍മാരായി ബഷീര്‍ ഹാജി മലപ്പുറം (ഫൈനാന്‍സ്) കന്തല്‍ സൂപ്പി മദനി (പ്രോഗ്രാം) നജീം തിരുവനന്തപുരം (പബ്ലിസിററി) മുഹമ്മദ് സഅദി കൊച്ചി (സ്വീകരണം) റഫീഖ് മോന്താല്‍ (ഭക്ഷണം) നാസര്‍ തൂണേരി, ആര്‍.എസ്.സി ദുബൈ (വളണ്ടിയര്‍) നിയാസ് ചൊക്ലി (ലൈററ് ആന്‍ഡ് സൗണ്ട്) സുബൈര്‍ കൂവത്തൊട്ടി (മീഡിയ) സിദ്ധീഖ് ലത്വീഫി ചിപ്പാര്‍ (സ്‌റ്റേജ് ആന്‍ഡ് ഡക്കറേഷന്‍) മുസ്തഫ നന്തി (ട്രാന്‍സ്‌പോര്‍ട്ട്) എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വെന്‍ഷന്‍ സയ്യിദ് ശംസുദ്ധീന്‍ ബാ അലവി അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഅദി കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ഡോ: അബ്ദുസത്താര്‍ കാഞ്ഞങ്ങാട്, ഷരീഫ് കാരശ്ശേരി സംസാരിച്ചു.