Categories

വീണ പൂവേ…


എസ് സുധീര്‍

പടിയിറങ്ങുമ്പോള്‍
അരുതെന്ന് പറഞ്ഞ
പച്ചത്തത്തകള്‍ക്ക്
നിന്റെ പുഴത്തീരത്ത് തന്നെ
നീ ചിതയൊരുക്കിയല്ലോ…

നിനക്ക് വേണ്ടി പനിച്ച
മറ്റൊരു തത്തക്ക്
തകര്‍ന്നുടഞ്ഞ നെഞ്ചിന്‍കൂട്ടില്‍
ഒരു കൊളുത്താച്ചിതയും.

വെളുത്ത പൂക്കളുടെ റീത്തും
വെള്ള വസ്ത്രങ്ങളും
വെളുത്ത ശലഭങ്ങളുടെ മരിച്ച-
ചിറകുകള്‍ കൊണ്ട് തോരണങ്ങളുമൊരുക്കി
വെളുത്ത് നനഞ്ഞ വാക്കുകളെഴുതി
സ്വയമൊരുക്കിയ ചിതയിലെരിഞ്ഞ് നീയും…

അയ്യപ്പാ…. നിന്റെ കേള്‍വി തിരയുന്നൊരു വാക്കും
നീ ഉച്ഛരിക്കാതെ പോയൊരു പേരും,
ഒരുമ്മയും,
നനയാതൊരു വറ്റും,
ഈ അക്ഷരങ്ങളും
നിനക്കായ് കാത്തുവെക്കുന്നു.

One Response to “വീണ പൂവേ…”

  1. subin

    അയ്യപ്പാ…. നിന്റെ കേള്‍വി തിരയുന്നൊരു വാക്കും
    നീ ഉച്ഛരിക്കാതെ പോയൊരു പേരും,
    ഒരുമ്മയും,
    നനയാതൊരു വറ്റും,
    ഈ അക്ഷരങ്ങളും
    നിനക്കായ് കാത്തുവെക്കുന്നു.
    ———————————-
    വായിച്ചതിലേക്കും വച്ച്‌ ഏറ്റവും വലിയ വാഗ്‌ദാനമുള്ള സ്‌മരണ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.