കൊച്ചി: പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റിനെതിരായി സമരം നടത്തുന്നവരെ മര്‍ദ്ദിച്ച പൊലീസ് നടപടിയ്‌ക്കെതിരെ എം.എല്‍.എ എസ്.ശര്‍മ്മ രംഗത്ത്. സമരക്കാരെ തല്ലിചതച്ച പൊലീസ് നടപടിയെ കാടത്തമെന്ന് വിശേഷിപ്പിച്ച ശര്‍മ്മ സംഭവം എല്‍ഡിഎഫ് നയത്തിന് എതിരാണെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു.

പദ്ധതി ഈ വിധം മുന്നോട്ട് കൊണ്ട് പോകണോ എന്ന് കേന്ദ്രം ആലോചിക്കണമെന്നും ശര്‍മ്മ പറഞ്ഞു.


Also Read: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവിന്റെ വൃഷ്ണം തകര്‍ത്തു


ഇന്നലെ രാവിലെയായിരുന്നു ഹൈക്കോടതി ജംക്ഷനില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ എത്തിയത്. സമരത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ 321 പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു യുവാവിന്റെ വൃഷ്ണം പൊലീസ് തകര്‍ത്തു. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആശുപത്രിയില്‍ ചികിത്സ തേടുകയാണ്.


Don’t Miss:  പി.എസ്.സി പ്രമാണിച്ച് നാളെ കട അവധിയായിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായ പെയിന്റുകടയ്ക്കും പത്ര പരസ്യത്തിനു പിന്നിലെന്ത്? 


ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ അടക്കമുളള നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.