Categories

മൂലമ്പിള്ളിയില്‍ വോട്ട് പിടിക്കാനെത്തിയ മന്ത്രിക്ക് നാട്ടുകാരുടെ ശകാരം

mulambilly കൊച്ചി: വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട് പെരുവഴയില്‍ കഴിയുന്നവരോട് വോട്ട് ചോദിക്കാന്‍ വന്ന മന്ത്രിക്ക് നാട്ടുകാരുടെ ചുട്ടമറുപടി. വോട്ടില്ലെന്ന് പറയുക മാത്രമല്ല, നല്ല ശകാര വര്‍ഷവും കേട്ടു മന്ത്രിക്ക്. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കല്‍ നടന്ന മൂലമ്പിള്ളിയില്‍ വോട്ടുചോദിച്ചെത്തിയ വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി മന്ത്രി എസ്.ശര്‍മക്കാണ് ഈ ദുര്‍ഗതി.

സ്ത്രീകളുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ മന്ത്രിയെ ശകാരത്തോടെ എതിരേറ്റത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള പുനരധിവാസം പൂര്‍ണമായും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശര്‍മയോടു പ്രദേശവാസികള്‍ കയര്‍ത്തത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പലരും ഇപ്പോള്‍ പെരുവഴിയിലാണ് അന്തിയുറങ്ങുന്നത്.

പുനരധിവാസത്തിനായി നിര്‍ദേശിച്ച സ്ഥലത്ത് വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവിടെ വീട് വെച്ചതിന് ശേഷം അടിസ്ഥാന സൗകര്യം നല്‍കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സൗകര്യം ലഭ്യമായ ശേഷമേ വീട് വെക്കാന്‍ സാധിക്കൂവെന്നാണ് നാട്ടുകാരുടെ നിലപാട്.

പുനരധിവാസ ഭൂമിയിലേക്കു വെള്ളവും വൈദ്യുതിയും എത്തിക്കുമെന്ന് എസ്.ശര്‍മതന്നെ പലതവണ വാഗ്ദാനം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. നടപടികള്‍ എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. എന്നാല്‍ തന്നോടു കയര്‍ത്ത സ്ത്രീകളുടെ പരാതികള്‍ ക്ഷമയോടെ കേട്ടും പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്താണ് മന്ത്രി മൂലമ്പിള്ളിയില്‍ നിന്നു മടങ്ങിയത്.

5 Responses to “മൂലമ്പിള്ളിയില്‍ വോട്ട് പിടിക്കാനെത്തിയ മന്ത്രിക്ക് നാട്ടുകാരുടെ ശകാരം”

 1. RAJAN Mulavukadu.

  very good , moolampilly nivasikale,
  ningal cheyithathanu shari!!!!!!!!!!!!!!!

 2. nilamburkaran

  ഇതാണ് ജനാധിപത്യത്തിന്റെ ഒരു വിജയം തിരഞ്ഞെടുപ്പ് ആവുമ്പോള്‍ എങ്കിലും നമ്മളെ ഈ ഗതിയില്‍ ആക്കിയനെ ഒക്കെ നാല് ചീത്ത പറയാം. ഒന്നും സംഭവിക്കില്ല. രേജിസ്റെരെദ് തൊലി അല്ലെ രാഷ്ട്രീയക്കാരന് ?? എന്നാലും തെറി എങ്കിലും പറഞ്ഞല്ലോ എന്ന് നമുക്ക് ഒരു സമാധാനം…

 3. nilamburkaran

  ഭായ് ..ഈ പകയും വിദ്വേഷവും ഒക്കെ ആരൊക്കെയോ കുത്തി വെക്കുന്നതല്ലേ? ലേഖകന്‍ പറഞ്ഞത് പോലെ എത്രയോ ആളുകളെ എനിക്കറിയാം.. എന്റെ മക്കളെ കൈ പിടിച്ചു റോഡ്‌ ക്രോസ് ചെയ്യിക്കുകയും അവര്‍ക്ക് പനിയാണ് എന്ന് കേട്ടാല്‍ നമ്മളെ ക്കാള്‍ ഗൌരവത്തില്‍ ഡോക്ടര്‍ നോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്യുന്ന പാകിസ്ഥാനികള്‍ ആയ അങ്കിള്‍ മാറും ആന്റി മാരും എന്റെ മക്കള്‍ക് ഉണ്ട്.. പലരെയും അവര്‍ “ദാദ” (മുത്തച്ഛന്‍ ) എന്നാണ് വിളിക്കുന്നത്‌ പോലും. പാകിസ്താന് പണവും ഗോതമ്പും ഇന്ത്യ ക്ക് ആയുധവും വില്‍ക്കുന്ന സാമ്രാജ്യത്വം തന്നെ ആണ് ഭായ് സത്യത്തില്‍ വെറുക്കപ്പെടെണ്ടത് …

 4. nilamburkaran

  പ്രിയമുള്ളവരേ. അന്നാ ഹസാരെ നടത്തുന്ന കുരിശു യുദ്ധത്തില്‍ പങ്കു ചേരൂ.. നാടിനെ അഴിമാതിയ്ടെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കൂ.. പാവപ്പെട്ടവന് അരിയും വിത്തും വളവും വാങ്ങാനുള്ള പണം കട്ട് മുടിക്കുന്ന നായിന്റെ മക്കളെ കല്‍ തുരനിക്ല്‍ അടക്കാനുള്ള നിയമം വരട്ടെ. ചുരുങ്ങിയ പക്ഷമ് ഇന്വനോക്കെ ഒരു പേടി എങ്കിലും കാണുമല്ലോ??? പ്ലീസ് അന്നയെ പിന്‍തുണക്കൂ

 5. RAJAN Mulavukadu.

  nilamburkaran
  സഹോദര,
  കുറച്ചുകൂടി നല്ലഭാഷ ഉപയോഗിച്ച് കൂടെ?
  താങ്കള്‍ മൂലമ്പിള്ളി സന്നര്ഷിക്കുക,
  അവര്‍ എന്ന് ഉറങ്ങുന്നത് അവിടെ പാലത്തിനു കീഴെയാണ്.
  അവര്‍ സ്വന്തമായുള്ള സ്ഥലം വിട്ടു കൊടുത്തിട്ടാണ് ഈ ഗതികേടില്‍ കഴിയുന്നത്‌.
  ഞാന്‍ ഇടക്ക് ആവഴി പോകുന്ന ആളാണ്,
  അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.
  ശര്‍മ പലതവണ അവര്‍ക്ക് വാക്ക് കൊടുത്തതാണ്, സ്ഥലവും, വീടും ശരിയാക്കാമെന്ന്.
  ശര്മയോട് അവര്‍ പ്രതികരിച്ചത് കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം……………………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.