എഡിറ്റര്‍
എഡിറ്റര്‍
2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
എഡിറ്റര്‍
Friday 19th October 2012 11:35am

തിരുവനന്തപുരം: 2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ 2012 നവംബര്‍ 19 മുതല്‍ 22 വരെയും പിഴയോടുകൂടി 27 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

പരീക്ഷകളുടെ സമയക്രമം താഴെപ്പറയും പ്രകാരമാണ്.

മാര്‍ച്ച് 11 -തിങ്കള്‍ഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.ലയാളം/തമിഴ്/കന്നട/ഉറുദു/ഗുജാറത്തി/അഡീ.ഇംഗ്ലീഷ്/ അഡീ.ഹിന്ദി/,

സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയന്റല്‍ – ഒന്നാംപേപ്പര്‍(സംസ്‌കൃതസ്‌കൂളുകള്‍ക്ക്)

Ads By Google

അറബി (അക്കാഡമിക്)/ അറബി ഓറിയന്റല്‍ – ഒന്നാം പേപ്പര്‍(അറബി സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 12 ചൊവ്വഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്. മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/

ഫിഷറീസ് സയന്‍സ് (ഫിഷറീസ്‌ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/

അറബി ഓറിയന്റല്‍ – രണ്ടാംപേപ്പര്‍ (അറബി സ്‌കൂളുകള്‍ക്ക്)/

സംസ്‌കൃതം ഓറിയന്റല്‍ – രണ്ടാംപേപ്പര്‍ (സംസ്‌കൃതസ്‌കൂളുകള്‍ക്ക്).

മാര്‍ച്ച് 13 ബുധന്‍ഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 4.30 വരെ രണ്ടാം ഭാഷ (ഇംഗ്ലീഷ്).

മാര്‍ച്ച് 14 വ്യാഴംഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3.30 വരെ മൂന്നാം ഭാഷ (ഹിന്ദി/ ജനറല്‍ നോളഡ്ജ്).

മാര്‍ച്ച് 16 ശനിഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്.

മാര്‍ച്ച് 18 തിങ്കള്‍ഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 4.30 വരെ ഗണിതശാസ്ത്രം.

മാര്‍ച്ച് 19 ചൊവ്വഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3.30 വരെ ഊര്‍ജ്ജതന്ത്രം.

മാര്‍ച്ച് 20 ബുധന്‍ഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3.30 വരെ  രസതന്ത്രം.

മാര്‍ച്ച് 21 വ്യാഴംഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3.30 വരെ ജീവശാസ്ത്രം.

മാര്‍ച്ച് 23 വെള്ളിഉച്ചയ്ക്കു ശേഷം 1.45  മുതല്‍ 3 വരെ  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്നവരുടെ ഐ.ടി എഴുത്തുപരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഫെബ്രുവരി മാസത്തില്‍ നടത്തുന്നതിനാല്‍ മുന്‍ വര്‍ഷത്തില്‍ വിജയിക്കാത്തവര്‍ക്ക് മാത്രമായിട്ടാണ് മാര്‍ച്ച് 23ന് ഐ.ടി എഴുത്തുപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

വിശദമായ വിജ്ഞാപനം http://keralapareekshabhavan.in  വെബ്‌സൈറ്റില്‍.

ഐ.റ്റി. പരീക്ഷയെ സംബന്ധിച്ച വിശദാംശങ്ങള്‍

ജി.ഒ.(ആര്‍.റ്റി) നം.4610/2012/പൊതുവിജ്ഞാപന വര്‍ഷം തീയതി.28/09/2012 അനുസരിച്ച് എസ്.എസ്.എല്‍.സി.ഐ.റ്റി. വിഷയത്തിന്റെ സ്‌കോര്‍ പരമാവധി 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 40 സ്‌കോര്‍ പൊതു പരീക്ഷയ്ക്കും 10 സ്‌കോര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിനുമാണ്. പൊതു പരീക്ഷയുടെ 40 സ്‌കോറില്‍ 10 സ്‌കോര്‍ തിയറി പരീക്ഷയ്ക്കും 30 സ്‌കോര്‍ പ്രായോഗിക പരീക്ഷയ്ക്കുമാണ്. തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം നടത്തുന്നതാണ്.

എ) പൊതു നിര്‍ദ്ദേശങ്ങള്‍

1. 2013 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി – ഐ.റ്റി. പ്രായോഗിക പരീക്ഷ സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ മാത്രമാണ് നടത്തുന്നത്.

2. ഐ.റ്റി തിയറി പരീക്ഷ പ്രായോഗിക പരീക്ഷയോടൊപ്പം തന്നെ നടത്തുന്നതാണ്.

3. തിയറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നിലവിലുള്ളതു പോലെ അദ്ധ്യാപകരും നടത്തുന്നതാണ്.

ബി. പ്രായോഗിക പരീക്ഷ

1. പ്രായോഗിക പരീക്ഷയ്ക്ക് ആകെ 30 സ്‌കോറാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 28 സ്‌കോര്‍ ഐ.ടി. ശേഷികള്‍ പരിശോധിക്കുന്നതിനും, 2 സ്‌കോര്‍ പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിന് വേണ്ടിയും നീക്കിവെച്ചിരിക്കുന്നു. സോഫ്റ്റവെയറിന്റെ സഹായത്തോടെ നടത്തുന്ന 28 സ്‌കോറിനുള്ള പരീക്ഷയുടെ ഉത്തരങ്ങള്‍ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കപ്പെടുന്ന അദ്ധ്യാപകര്‍ തന്നെയായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുന്നത്. അദ്ധ്യാപകരുടെ മൂല്യനിര്‍ണ്ണയത്തില്‍ ലഭിച്ച സ്‌കോറും, പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റിന് ലഭിച്ച സ്‌കോറും രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറില്‍ ഉണ്ടായിരിക്കും.

2. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ പരീക്ഷ നടത്തുന്നതിനായി ലഭ്യമാക്കുന്നതാണ്.

3. പ്രായോഗിക പരീക്ഷയുടെ സമയം 60 മിനിട്ടായിരിക്കും (അദ്ധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തിനെടുക്കുന്ന സമയം ഇതില്‍ ഉള്‍പ്പെടുന്നില്ല). കുട്ടികള്‍ പരീക്ഷയ്ക്ക് എടുക്കുന്ന സമയം സോഫ്റ്റ്‌വെയറില്‍ കാണാവുന്നതാണ്.

4. ഐ.ടി പ്രായോഗിക തിയറി പരീക്ഷകള്‍ക്ക് പുനര്‍മൂല്യനിര്‍ണയം ഉണ്ടായിരിക്കുന്നതല്ല.

5. പ്രായോഗിക പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോറിന് രഹസ്യ സ്വഭാവമുള്ളതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ള സ്‌കോര്‍ പ്രസിദ്ധപ്പെടുത്തുന്നതല്ല.

സി. പ്രായോഗിക പരീക്ഷാകേന്ദ്രങ്ങള്‍

1. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ഏതെങ്കിലും സ്‌കൂളില്‍ പരീക്ഷ നടത്താന്‍ വേണ്ടി ഭൗതിക സാഹചര്യം ഇല്ലെങ്കില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന സ്‌കൂളുകള്‍ ഐ.ടി. പ്രായോഗിക പരീക്ഷ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പരീക്ഷാസെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്.

2. ഐ.ടി. പ്രായോഗിക പരീക്ഷ നടത്താന്‍ നിശ്ചിത നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ ആവശ്യത്തിനുള്ളതും എന്നാല്‍ എഴുത്തു പരീക്ഷാ കേന്ദ്രമായി പ്രഖ്യാപിക്കാത്തതുമായ സ്‌കൂളുകളെ പ്രത്യേക ഐ.ടി പരീക്ഷാകേന്ദ്രമായി (ടുലരശമഹ കഠ ഋഃമാ ഇലിൃേല) പ്രഖ്യാപിക്കാന്‍ പരീക്ഷാ കമ്മീഷണര്‍ക്ക് അധികാരമുായിരിക്കും.

ഡി. 2011-12 അധ്യയന വര്‍ഷത്തില്‍ നടന്ന ഐ.ടി. പരീക്ഷയില്‍ ഉപരി പഠനത്തിനു യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

1. 2012 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പങ്കെടുത്തെങ്കിലും ഐ.ടിക്ക് ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ എഴുതിയ വര്‍ഷത്തെ അതേ മാതൃകയില്‍ എഴുത്തു പരീക്ഷ നടത്തുന്നതാണ്.

2. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി. നിരന്തര മൂല്യനിര്‍ണ്ണയത്തിനും പ്രായോഗിക പരീക്ഷയ്ക്കും കഴിഞ്ഞ വര്‍ഷം ലഭിച്ച സ്‌കോര്‍ തന്നെ നിലനിര്‍ത്തുന്നതായിരിക്കും.

3. 2012  മാര്‍ച്ചിലെ എസ്.എസ്.എല്‍.സി, ഐ.ടി. പ്രായോഗിക പരീക്ഷയില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ 2013 മാര്‍ച്ച് 25 തിങ്കളാഴ്ച പ്രായോഗിക പരീക്ഷ നടത്തുന്നതാണ്. 2012 മാര്‍ച്ചിലെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇവര്‍ക്കുള്ള പരീക്ഷാ നടത്തിപ്പും സ്‌കോര്‍ നിര്‍ണ്ണയവും.

Advertisement