തിരുവന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഇന്ന് ഉച്ചക്ക് 1.30 നാണ് പരീക്ഷകള്‍ ആരംഭിക്കുക.

Ads By Google

മാര്‍ച്ച് 23 വരെയാണ് പരീക്ഷകള്‍ ഉണ്ടാവുക. മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണ വെള്ളിയാഴ്ചകളില്‍ പരിക്ഷ ഉണ്ടാവില്ല. അതിന് പകരം ശനിയാഴ്ച പരീക്ഷ ഉണ്ടാകും.

4,79,650 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ  എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9550 കുട്ടികള്‍ ഈ വര്‍ഷം കൂടുതലുണ്ട്.

5470പ്രൈവറ്റ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നു. ലക്ഷദ്വീപ്, ഗള്‍ഫ് മേഖലയടക്കം 2800 പരീക്ഷാകേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. 42 പരീക്ഷാ കേന്ദ്രങ്ങള്‍ ഈവര്‍ഷം കൂടുതലായുണ്ട്. 25000 അധ്യാപകരെ പരീക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

പരീക്ഷയുടെ ചോദ്യ പേപ്പര്‍ 139 ബാങ്കുകളിലും, 168 ട്രഷറികളിലും സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തിലാകും ചോദ്യ പേപ്പര്‍ പൊട്ടിക്കുക.

പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 1 മുതല്‍ 15 വരെ നടക്കും. ഗ്രേസ് മാര്‍ക്ക് ഇക്കുറി ഓണ്‍ലൈനായാണ് ശേഖരിക്കുന്നത്.

അടുത്തമാസം അവസാനത്തോടെയാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുക