എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് റോഡരികില്‍
എഡിറ്റര്‍
Friday 14th March 2014 8:00am

sslc1

മഞ്ചേരി: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. മഞ്ചേരിക്ക് സമീപം തൃപ്പനച്ചി കിഴിശ്ശേരി റോഡില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.

ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനത്തിലെ ജീവനക്കാരാണ് ചാക്ക് കാണുകയും തുടര്‍ന്ന് സര്‍ക്കാര്‍ മുദ്ര കണ്ടപ്പോള്‍ പോലീസിനെ അറിയിക്കുകയും ചെയ്തത്.

എന്നാല്‍ തുടക്കത്തില്‍ ഒഴിഞ്ഞുമാറിയ പോലീസ് പിന്നീട് നാട്ടുകാര്‍ ഒന്നിച്ച് അരീക്കാട് പോലീസ് സ്റ്റേഷനിലറിയിച്ചതോടെയാണ് സ്ഥലത്തെത്താന്‍ തയ്യാറായത്.

ഇതിനിടെ ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാനാവില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ മലപ്പുറം ഡി.ഇ.ഒ സ്ഥലത്തെത്തുകയും മഞ്ചേരി സിഐ സി.കെ നാസര്‍ ചാക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മൂല്യ നിര്‍ണ്ണയത്തിനായി ജീപ്പിന് മികളിലിട്ട് കൊണ്ടുപോകവേയാണ് ഉത്തരക്കടലാസടങ്ങിയ ചാക്ക് വീണത്. എഫ്.ആര്‍.വി.വി വിഎച്ച്.എസ്എസ് എറണാകുളം 682011,എസ്എസ്എല്‍സി എന്നായിരുന്നു ചാക്കുകെട്ടിലെ സ്ലിപ്പില്‍ രേഖപ്പെടുത്തിയിരുന്നത്.

Advertisement