എഡിറ്റര്‍
എഡിറ്റര്‍
അക്രമങ്ങള്‍ക്കെതിരെ താക്കീതായി എസ്.എസ്.എഫ് പ്രതിഷേധ സമ്മേളനം
എഡിറ്റര്‍
Saturday 30th November 2013 7:41am

kanthapuram0

കോഴിക്കോട്: സംഘടനാപരമായ വിയോജിപ്പുകളെ അക്രമങ്ങളിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരാജയം സമ്മതിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

‘ചേളാരി സമസ്തയുടെ ഭീകരവാഴ്ചക്കെതിരെ’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരായുധരും നിരപരാധികളുമായ പ്രവര്‍ത്തകരെ സംഘംചേര്‍ന്ന് വളഞ്ഞിട്ട് കൊല്ലുന്നത് ധീരതയല്ല, ഭീരുത്വമാണ്. ഇത്തരം അക്രമങ്ങളെ അതേ രീതിയില്‍ നേരിടാനും തിരിച്ചടിക്കാനും സുന്നി പ്രസ്ഥാനത്തിന് ശക്തിയുണ്ട്.

ഇസ്‌ലാമിക സംസ്‌കൃതിയെ കളങ്കപ്പെടുത്തരുത് എന്ന നിഷ്‌കര്‍ഷയാണ് അത്തരം പ്രത്യാക്രമങ്ങളില്‍ നിന്ന് പ്രസ്ഥാനത്തെ പിന്തിരിപ്പിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എം അബ്ദുല്‍ മജീദ്, സി കെ റാഷിദ് ബുഖാരി, പി അലവി സഖാഫി പ്രസംഗിച്ചു.

വി എം കോയ മാസ്റ്റര്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, ഇ യഅ്കൂബ് ഫൈസി, വള്ള്യാട് മുഹമ്മദലി സഖാഫി, പി വി അഹ്മദ് കബീര്‍, കെ എ നാസര്‍ ചെറുവാടി സംബന്ധിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും ഹാമിദലി സഖാഫി നന്ദിയും പറഞ്ഞു.

Advertisement