ന്യൂദല്‍ഹി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു പങ്കുമില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രപിള്ള പറഞ്ഞു. ഇത് സി.പി.ഐ.എമ്മിനെതിരായ ഗൂഢാലോചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിക്കുന്നു. കൊലപാതത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും എസ്.ആര്‍.പി പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നെന്ന് സി.പി.ഐ.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. അതിദാരുണമായ ഒരു കൊലപാതകമാണിതെന്നും അവര്‍ വ്യക്തമാക്കി.

Malayalam news

Kerala News in English