Administrator
Administrator
സ്വഭാവദൂഷ്യം: പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും- എസ്. രാമചന്ദ്രന്‍പിള്ള
Administrator
Sunday 16th October 2011 1:41pm

s ramachandran pillaന്യൂദല്‍ഹി: സി.പി.ഐ.എമ്മിലെ ചില നേതാക്കള്‍ക്കെതിരായി ലഭിച്ച സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പരാതികള്‍ പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും ചര്‍ച്ച ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഇക്കാര്യം വിലയിരുത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ വ്യക്തമാക്കി.

എന്നാല്‍ നാളെ ആരംഭിക്കുന്ന പിബി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള പ്രത്യയശാസ്ത്ര രേഖയുടെ കരടിന് പി.ബി അംഗികാരം നല്‍കുമെന്നും എസ്. രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

Advertisement